അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണുന്നു. യുപിയില്‍ ബിജെപിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ ബിജെപി അന്‍പതിലേറെ സീറ്റുകളില്‍ മുന്നിലാണ്. ശക്തമായ മല്‍സരമുയര്‍ത്തി സമാജ്‍വാദി പാര്‍ട്ടിയുമുണ്ട്. പഞ്ചാബില്‍ ആദ്യലീഡ് കോണ്‍ഗ്രസിന് ലഭിച്ചു. ഉത്തരാഖണ്ഡില്‍ ആദ്യസൂചനകളില്‍ ബിജെപി മുന്നിലാണ്.എഎപി ഒപ്പത്തിനൊപ്പമാണ്.