TAGS

 

പഞ്ചാബിൽ കൃത്യമായ മുന്നേറ്റത്തോടെ എഎപി അധികാരത്തില്‍ വരുമെന്ന എക്സിറ്റ്പോൾ ഫലങ്ങളുടെ ബലത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗ്‌വന്ത് മൻ. മുഖ്യമന്ത്രി പദം തന്റെ തലയ്ക്കു പിടിയ്ക്കില്ലെന്നും പ്രശസ്തി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ഭഗ്‌വന്ത് എൻഡിടിവിക്കു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഒരു സാധാരണക്കാരനായിരിക്കുമെന്നും ജനങ്ങൾക്കിടെയിൽ ജീവിക്കുമെന്നും മൻ ആത്മവിശ്വാസം പ്രകടപ്പിച്ചു. 

പഞ്ചാബിനെ പാരിസോ ലണ്ടനോ കലിഫോര്‍ണിയയോ ആക്കി മാറ്റാനല്ല പഞ്ചാബ് ആ പഴയ പഞ്ചാബായി മാറാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന മനിന്റെ പ്രസ്താവന നേരത്തെ വൈറലായിരുന്നു. മൻ ലഹരിയുടെ ആലസ്യത്തിലാണ് സംസാരിക്കുന്നതെന്ന് നേരത്തേ മറ്റു പാർട്ടികൾ വിമർശനമുന്നയിച്ചിരുന്നു. ഇതിനിടെയിലാണ് ഭഗ്‌വന്ത് മന്നിന്റെ ആത്മവിശ്വാസം നിറയുന്ന പുതിയ പ്രസ്താവന.