Vayasinazhaku-Sarojiniyamma

കുട്ടിക്കാലത്ത് പാതിമുറിഞ്ഞ പഠനം എഴുപത്തിയഞ്ചാം വയസില്‍ പുനരാരംഭിച്ചിരിക്കുകയാണ് കോഴിക്കോട് മുക്കത്തെ   സരോജിനിയമ്മ. പ്രായത്തെ തോല്‍പ്പിച്ച്, പത്താം ക്ലാസ് തുല്യതാപരീക്ഷ ജയിക്കാന്‍ ചുറുചുറുക്കോടെ പഠിക്കുകയാണ് ഇന്ന് സരോജിനിയമ്മ. സരോജിനിയമ്മയാണ്  ക്ലാസിലെ താരം. പഠന‌ത്തില്‍ മിടുമിടുക്കി. മാനാഞ്ചിറ ടിടിഐ യുപി സ്കൂളില്‍ സാക്ഷരതാ മിഷന്‍റെ പത്താംതരം തുല്യതാ ക്ലാസിലെ ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ഥിയാണ് സരോജിനിയമ്മ.     കുട്ടിക്കാലത്ത് എട്ടാം ക്ലാസ് വരെ പഠിച്ചു. തുടര്‍ന്നുപഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വിവാഹം കഴിഞ്ഞതോടെ മുടങ്ങി.  

നാലു മക്കളെയും വളര്‍ത്തുന്നതിനിടയില്‍, അന്ന് പഠിക്കാന്‍ മറന്നു, ഇന്ന് കൂട്ടുകാര്‍ക്കൊപ്പം കളി പറഞ്ഞും കൂട്ടുകൂടിയും സരോജിനിയമ്മ പഴയ പതിനഞ്ചുകാരിയാവും. കണക്കും രസതന്ത്രവും പ്രയാസമാണ്, എങ്കിലും പഠിച്ചെടുക്കുകതന്നെ ചെയ്യുമെന്ന് സരോജിനിയമ്മ പറയുന്നു. പത്താം ക്ലാസ്  പാസായാല്‍ തുടര്‍ന്നും പഠിക്കാനാണ് സരോജനിയമ്മയുടെ തീരുമാനം.