ഇനി സ്ത്രീകള്‍ ഭരിക്കുന്ന, ലോകത്തിലെ ഏക ദ്വീപിനെ പരിചയപ്പെടാം.. യൂറോപ്പിയന്‍ രാജ്യമായ എസ്റ്റോണിയയിലെ കിഹ്നു ദ്വീപിലാണ് ശക്തരായ സ്ത്രീ നേതാക്കളുള്ളത്. ലോകത്തിന്റെ ടൂറിസം ഭൂപടത്തിലും ദ്വീപിന്റെ സ്ഥാനം മുന്‍പന്തിയിലാണ്.  

 

ഇതാണ് ലോകത്തിലെ ഏക പെണ്‍ദ്വീപ്. സുന്ദരമായ ഈ ദ്വീപ് ഇന്ന് ഒരു ലോകവിസ്മയമാണ്. കാരണം ഇവിടുത്തെ ഭരണകര്‍ത്താക്കളായെത്തുന്നത് സ്ത്രീകള്‍ മാത്രമാണ്. മല്‍സ്യത്തൊഴിലാളികളായ ദ്വീപിലെ പുരുഷന്മാര്‍ ഭാര്യമാരെയും കുട്ടികളെയും ഉപേക്ഷിച്ച് മാസങ്ങളോളം കടലില്‍ പോകുന്നു. അങ്ങനെ പുരുഷന്മാരുടെ അഭാവത്തില്‍ സ്ത്രീകള്‍ ദ്വീപ് ഭരിക്കുന്നു. ദ്വീപിന്റെ  കാവല്‍ക്കാരും സംരക്ഷകരും ആകുന്നു. നൃത്തം കരകൗശലവിദ്യകള്‍ ഉള്‍പ്പെടെ പരമ്പരാഗത ശീലങ്ങള്‍ ഏറ്റവും മനോഹരമായി കൊണ്ടുപോകാന്‍ ഒരു പ്രത്യേക കഴിവാണ് ഇവിടുത്തെ സ്ത്രീകള്‍ക്ക്. 

 

ആദ്യകാലത്ത്  കുറ്റവാളികളുടെ നാട് എന്നറിയപ്പെട്ടിരുന്ന കിഹ്നു ദ്വീപില്‍ സ്ത്രീകള്‍ ഭരണമേറ്റെടുത്തതോടെ സമാധാനാന്തരീക്ഷമെത്തി. യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലും ദ്വീപ് ഇടംപിടിച്ചിട്ടുണ്ട്.