പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ക്രിസ്മസ് ആഘോഷത്തിന്‍റെ, ആനന്ദത്തിന്‍റെ , പങ്കുവയ്ക്കലിന്‍റെ കാലമാണ്. ഒപ്പം പൂര്‍ത്തീകരിക്കാനാകാതെ പോയ സ്വപ്‌നങ്ങളുടെ, മറഞ്ഞുപോയ ഉറ്റവരുടെ, ബാക്കിയാകുന്ന ഏകാന്തതയുടെയും കൂടി ഓര്‍മയാണ് ക്രിസ്മസ്. ഈ വൈകാരികമായ വിങ്ങലുകള്‍ 'ബ്ലൂ ക്രിസ്മസി'ന്‍റെ അകമ്പടിയിലാണ് പാശ്ചാത്യ ലോകം ആചരിക്കുന്നത്. ലോകം മുഴുവന്‍ സന്തോഷത്തില്‍ ആറാടുമ്പോള്‍ ഉറ്റവരെ നഷ്ടമായതിന്‍റെ തീവ്രദുഖത്തില്‍ കഴിയുന്നവരെ കൂടി ചേര്‍ത്തുപിടിക്കുന്ന ദിവസമാണ് ബ്ലൂ ക്രിസ്മസ്. 

PALESTINIAN-ISRAEL-RELIGION-CHRISTIANITY

നമ്മുടെ ദക്ഷിണായനാന്തത്തിന് (മകരസംക്രാന്തി) സമാനമായി വര്‍ഷത്തിലെ ദൈര്‍ഘ്യമേറിയ രാത്രി ദിവസമാണ് ബ്ലൂ ക്രിസ്മസ് ആയി ആചരിക്കുന്നത്. സാധാരണയായി ഡിസംബര്‍ 21നാണ് ബ്ലൂ ക്രിസ്മസ് ആചരിക്കുക. മാനസികാരോഗ്യത്തെ കുറിച്ച് സജീവമായ ചര്‍ച്ചകള്‍ ആരംഭിച്ച 1990ലാണ് ബ്ലൂ ക്രിസ്മസ് വിപുലമായി ആചരിക്കാന്‍ ആരംഭിച്ചത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ അന്നേ ദിവസം ക്രമീകരിക്കും. തെളിയിച്ച മെഴുതിരികള്‍ക്ക് നടുവില്‍ പോയവര്‍ഷം വിട്ടുപിരിഞ്ഞ ഉറ്റവര്‍ക്കായി കൂടി ഇരിപ്പിടങ്ങള്‍ ഒഴിച്ചിടും. വേര്‍പാടിന്‍റെ  ദുഖത്തെ മായ്ച്ചുകളയാനുള്ള പ്രാര്‍ഥനകളോടും സ്‌നേഹ സംഭാഷണങ്ങളോടും ആ രാത്രി കടന്നുപോകും. 

പള്ളികളില്‍ നിന്നും പുറത്തു കടന്ന ആചാരം പിന്നീട് യുദ്ധത്തിലും ജോലിക്കിടയിലും മരിച്ചുപോയ സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഓര്‍മ പുതുക്കുന്ന ദിവസമായി. ദക്ഷിണായനാന്തത്തില്‍ ഉത്തരാര്‍ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്നതിനാലാണ് തീര്‍ത്തും വികാരനിര്‍ഭരമായ ഓര്‍മദിനവും ഈ ദിവസം ആചരിക്കുന്നത്. 

Catholic Priest--Abuse Sentencing

എന്താണ് ബ്ലൂ ക്രിസ്മസിന്റെ പ്രത്യേകത?

ഏതൊരു ദുര്‍ഘടമായ സാഹചര്യങ്ങളെയും അതിജീവിക്കാന്‍ മനുഷ്യനെ സഹായിക്കുന്നത് പ്രതീക്ഷകളാണ്. സ്വാസ്ഥ്യത്തിലേക്ക് എത്തിച്ചേരുന്നതിനായി സഹജീവികള്‍ക്ക് വാക്കും നോക്കും കൊണ്ട് സഹായമാവുകയെന്ന മഹത്തായ ആശയമാണ് ബ്ലൂ ക്രിസ്മസ് മുന്നോട്ട് വയ്ക്കുന്നത്. വിഷമതകള്‍ പങ്കുവയ്ക്കാനും അതില്‍ നിന്ന് പുറത്തുകടക്കാനും പരസ്പരം മനസിലാക്കിയും കൈത്താങ്ങലായും മുന്നോട്ട് പോകാനുള്ള മാനസിക പിന്തുണ കൂടി അത്തരം സാഹചര്യങ്ങളില്‍ ഉള്ളവര്‍ക്ക് ബ്ലൂ ക്രിസ്മസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സന്തോഷവും, സമാധാനവും നിറഞ്ഞ അന്തരീക്ഷം ഒരുക്കുകയാണ് പ്രധാനപ്പെട്ട ഘടകം. വേദനയും സങ്കടങ്ങളും മനുഷ്യജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുവരാമെന്നും അനുകമ്പാപൂര്‍വം സ്‌നേഹത്തോടെ, അതില്‍ നിന്നും പുറത്തുകടക്കാനാകുമെന്ന് ബ്ലൂ ക്രിസ്മസ് ചൂണ്ടിക്കാട്ടുന്നു. സങ്കടത്തിന്റെ ഇരുള്‍മേഘങ്ങള്‍ക്കപ്പുറം സന്തോഷത്തിന്‍റെ നക്ഷത്രം വാനില്‍ ഉദിക്കുമെന്ന പ്രതീക്ഷ കൂടിയാണ് ഓരോ ബ്ലൂ ക്രിസ്മസും നല്‍കുന്നത്.

ENGLISH SUMMARY:

Westerners celebrate Blue Christmas on December 21. This article explores Blue Christmas and its significance