മേഘങ്ങള്‍ക്കിടയിലൂടെ നടക്കാന്‍ സാധിച്ചെങ്കില്‍ എന്ന് കുട്ടിക്കാലത്ത് ഒരിക്കലെങ്കിലും ആഗ്രഹിച്ചവരാകും നമ്മില്‍ ഭൂരിഭാഗം പേരും.അത്രമാത്രം ആകാശവും മേഘവുമെല്ലാം നമ്മുടെ കാല്‍പനിക ചിന്തകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നവയാണ്. അത്തരത്തില്‍ ആകാശത്ത് മേഘങ്ങള്‍ക്ക് മുകളിലൂടെ നടക്കുന്ന മനുഷ്യരൂപങ്ങളുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്..വിമാനത്തിനുള്ളില്‍ നിന്നും ചിത്രീകരിച്ച തരത്തിലാണ് വിഡിയോ.
മേഘങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒന്നിലധികം വിചിത്ര രൂപങ്ങളെ വിഡിയോയില്‍ കാണാം. പാരാനോര്‍മല്‍ വിദഗ്ദയായ മൈറ മൂര്‍ എന്ന യുവതിയാണ് വിഡിയോ എക്സില്‍ പങ്കുവെച്ചത്.
വ്യത്യസ്ത പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇവ അന്യഗ്രഹജീവികളായിരിക്കാം എന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. എ.ഐയില്‍ നിര്‍മിച്ച വിഡിയോ ആണെന്നാണ് മറ്റൊരു വിഭാഗം പ്രതികരിച്ചിരിക്കുന്നത്. വിഡിയോ വ്യാജമാണെന്നാണ് മറ്റൊരു കൂട്ടര്‍ കുറിച്ചത്.
ഏതായാലും സൈബറിടത്ത് വിഡിയോ ഇതിനോടകം വലിയ പ്രചാരം നേടിക്കഴിഞ്ഞു.ഇതിനോടകം 50 ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്. വിഡിയോ കാണാം.