‘അവർ വന്ന് നിങ്ങളുടെ വാതിലിൽ മുട്ടുമ്പോൾ നീതി നൽകുമോ? അവർ നിങ്ങളെ പുറത്താക്കുന്നതിന് മുൻപ്’. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ്ടാഗോടെയാണ് മുംബൈയിൽ കർഷകരുടെ സമരത്തിന് പിന്തുണയുമായി പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മാധവനും ട്വീറ്റ് ചെയ്തു. 

 

‘വിണ്ടുകീറിയ പാദങ്ങളും വിശപ്പിന്റെ കണ്ണുകളുമായി നീതിയും സത്യവും തേടിയാണ് നമ്മുടെ കർഷകർ വന്നിരിക്കുന്നത്. ഇതാണ് സത്യം. നിങ്ങളുടെ കളവുകളും കപട വാഗ്ദാനങ്ങളുമാണ് ഇതിന് കാരണം’െഎതിഹാസിക സമരത്തിന്റെ വിജയത്തിൽ പങ്കുചേർന്ന് പ്രകാശ്​രാജ് ട്വിറ്ററിൽ കുറിച്ചു.

 

‘ ഇൗ രാജ്യത്തെ മുഴുവൻ കർഷകർക്കും വേണ്ടി ഞാൻ പൂർണമായും നിറഞ്ഞ മനസോടും കൂടി പിന്തുണയ്ക്കുകയാണ്. ആ മാറ്റം കൊണ്ടുവരാം. 180കിലോമീറ്ററുകൾ താണ്ടി 35,000 കർഷകർ മുംബൈയിൽ എത്തിയിരിക്കുന്നു’ മാധവൻ ട്വിറ്ററിൽ കുറിച്ചു.മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ്മാർച്ച് സമരത്തിന്റെ വിജയത്തിന് പിന്നാലെയാണ് ഇരുവരുടെയും ട്വീറ്റുകൾ.