ബിജെപിക്കെതിരായി സമരം നയിക്കുന്ന ‍ജെഎൻയുവിലെ വിദ്യാർഥി നേതാക്കളായ കനയ്യാ കുമാറിനും ഷെഹല റഷിദിനുമെതിരെ അശ്ലീല പ്രചാരണവുമായി സംഘപരിവാർ അനുകൂല ട്വിറ്ററുകൾ. വ്യാജ ഐഡികൾ ഉണ്ടാക്കിയാണ് അപകീർത്തികരമായ വാർ‌ത്തകൾ പ്രചരിപ്പിക്കുന്നത്. കനയ്യ തന്നെ ഗർഭിണിയാക്കിയെന്നും ഹോസ്റ്റലിൽ വച്ച് ഗർഭഛിദ്രം നടത്തുന്നതിനുള്ള വഴികൾ മുസ്ലീം സുഹൃത്തുക്കൾ പറഞ്ഞു തരണമെന്നും ഷെഹ്്‌ലയുടെ ട്വിറ്റർ അക്കൗഡിന്റെ വ്യാജനിൽ പ്രചരിപ്പിക്കുന്നുണ്ട്.

 

ഹീന തന്ത്രങ്ങളുപയോഗിച്ച് വിദ്യാർഥി സമരത്തെ അടിച്ചമർത്താനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് ഷഹ്‌ല തന്റെ ട്വിറ്ററിൽ പ്രതികരിച്ചു. ഫാസിസ്റ്റ് സംഘടനയായ ബിജെപിയെ എതിര്‍ക്കുന്നതിന് നിങ്ങള്‍നല്‍കേണ്ടി വരുന്ന വില ഇതാണ്. ബിജെപിയുടെ ഐടി സെല്ലും ആര്‍എസ്എസിന്റെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചും ചേര്‍ന്ന് നടത്തുന്ന തരംതാണ അശ്ലീല പ്രചരണത്തിന്റെ നിലവാരമിതാണ്. ഇത്തരം ആഭാസ പ്രചരണങ്ങളെ കരുതിയിരിക്കുക. ഷെഹ്‌ല റഷിദ് ട്വിറ്ററില്‍കുറിച്ചു.