പ്രണബ് മുഖർജി ആർഎസ്എസ് വേദിയിൽ പ്രസംഗിച്ചതിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്എസ് ശാഖയിൽ പങ്കെടുത്തിരുന്നുവെന്ന് നവമാധ്യമങ്ങളിൽ വ്യാപക പ്രചരണം. ചിത്രങ്ങളടക്കമാണ് വ്യാജപ്രചരണം നടക്കുന്നത്. ആർഎസ്എസിന്‍റേതിന് സമാനമായ യൂണിഫോം ധരിച്ചിരിക്കുന്ന നെഹ്റുവിൻറെ ചിത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ''ജവഹര്‍ലാൽ നെഹ്റു മറ്റു നേതാക്കളോടൊപ്പം ഉത്തര്‍പ്രദേശിലെ നൈനിയിൽ 1939 ൽ'' എന്ന് ഒരു പോസ്റ്റിനു താഴെ പറയുന്നു. 

എന്നാൽ ചരിത്രവും വസ്തുതയും ഇങ്ങനെ:

കോൺഗ്രസിൻറെ പോഷക സംഘടനയായ സേവാദളിന്റെ പരിപാടിയില്‍ നെഹ്റു പങ്കെടുക്കുന്നതിൻറെ ചിത്രമാണിത്. സംഘടനയുടെ ആദ്യ പ്രസിഡൻറായിരുന്നു നെഹ്റു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാൻ രൂപീകരിച്ച സംഘടനയാണിത്. നെഹ്റുവായിരുന്നു ആദ്യ പ്രസിഡൻറ്. 

ചിത്രത്തിൽ നെഹ്റു ധരിച്ചിരിക്കുന്നത് വെള്ളത്തൊപ്പി, എന്നാൽ ആർഎസ്എസിൻറെ തൊപ്പിയുടെ നിറം കറുപ്പാണ്. ഹിറ്റ്ലറുടെ നാസി പാർട്ടിയോടാണ് നെഹ്റു ആർഎസ്എസിനെ താരതമ്യപ്പെടുത്തിയിരുന്നത് എന്നതും ചരിത്രം.

സേവാദൾ പരിപാടിയെ ആർഎസ്എസുമായി ബന്ധപ്പെടുത്തി ഇപ്പോൾ നടക്കുവന്ന ഈ പ്രചരണങ്ങൾ വ്യാജമാണെന്ന് കോൺഗ്രസ് നേതാവ് മോഹൻ പ്രകാശ് പറഞ്ഞു.