കരൾ നോവുന്ന കാഴ്ചയായിരുന്നു അത്. ഏത് ക്രൂര ഹൃദയന്റെയും മനം തകർക്കാൻ കെൽപ്പുളള നൊമ്പരമുണർത്തുന്ന ദാരുണദൃശ്യം. സയാമീസ് ഇരട്ടകളുടേതിന് സമാനമായ രീതിയിൽ ഒരു തലയില്ലാതെ വളർച്ചയെത്താത്ത ഉടൽമാത്രം ശരീരത്തിൽ ഒട്ടിച്ചേർന്ന നിലയിൽ ഒരു പെൺകുട്ടി. ഏഴുമാസം പ്രായമായ പെൺകുട്ടിയുടെ വയറ്റിലും നെഞ്ചിലുമായി ഒട്ടിച്ചേർന്ന നിലയിൽ വളർച്ചയെത്താത്ത കൈകാലുകൾ. 

മേഘാലയിലാണ് ഹൃദയം നോവുന്ന ദൃശ്യം. രണ്ടര മണിക്കൂർ നീണ്ടു നിന്ന ശസ്ത്രകിയയിലൂടെ ഡോക്ടർമാർ പെൺകുഞ്ഞിന് പുതിയ ജീവിതം നൽകുകയും ചെയ്തു. മേഘാലയിലെ വെസ്റ്റ് ഗാരോ ഹിൽ ജില്ലയിൽ തുറ സിവിൽ ഹോസ്പറ്റിലിലെ പീഡിയാട്രിക് സർജൻ ലീ റോജർ ചി മാർക്കിന്റെ നേതൃത്വത്തിലായിരുന്നു വിജയകരമായ ശസ്ത്രക്രിയ. നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ തലയില്ലാത്ത വളർച്ചയില്ലാത്ത ഉടൽ പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തു. 

സങ്കീർണമായിരുന്നു ശസ്ത്രക്രിയ, ആ അവസ്ഥമൂലം കരളിന് സ്ഥാനമാറ്റം സംഭവിച്ചുവെന്നും ശരീരം പെൺകുട്ടിയുടെ െപാക്കിളുമായി ബന്ധപ്പെട്ട നിലയിലായതിനാൽ അപകട സാധ്യത കൂടുതലായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ഒരു മാസത്തോമായി പെൺകുട്ടി ആശുപത്രിയിൽ കഴിഞ്ഞത്. ചൈനയിലാണ് ഇതിനു മുൻപ് ഇത്തരത്തിലുളള കേസ് റിപ്പോർട്ട് ചെയ്തിരുന്ന്. അന്ന് മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ പിൻഭാഗത്ത് നിന്നാണ് ഇത്തരത്തിൽ അവയവങ്ങൾ നീക്കം ചെയ്തത്.