TAGS

 

പ്രധാനമന്ത്രിക്കെതിരെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും മുദ്രാവാക്യം വിളിച്ച വികലാംഗന് നേരെ ബിജെപി നേതാവിന്റെ ക്രൂര ആക്രമണം. ബി.ജെ.പി നേതാവ് മുഹമ്മദ് മിയാനാണ് വികലാംഗനായ 22 കാരൻ മനോജ് ഗുജ്ജറിനെ വടി കൊണ്ട് വായില്‍ കുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

 

കാലിന് സ്വാധീനക്കുറവുള്ള മനോജിന്റെ വായില്‍ മിയാന്‍ വടി കൊണ്ടു കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ മനോജ് ഗുജ്ജറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.ബി.ജെപി സംഭാല്‍ ജില്ലാ പ്രസിഡന്റ് രാജേഷ് സിംഗാളിന്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം.

 

മനോജ് താന്‍ അഖിലേഷിന് മാത്രമേ വോട്ട് ചെയ്യൂ എന്നും പറയുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ മിയാന്റെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവം വിവാദമയായതോടെ മാപ്പ് പറഞ്ഞ് മിയാന്‍ രംഗത്തെത്തി. മുതിർന്ന നേതാക്കളെ അസഭ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും അതിനാലാണ് അങ്ങനെ മോശമായി പെരുമാറിയതെന്നും മനോജിനോട്ക്ഷമ ചോദിക്കുന്നുവെന്നും മിയാൻ പറഞ്ഞു.