സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്‌ത ന്യൂഡിൽസിൽ രക്തം കലര്‍ന്ന ബാന്‍ഡേജ്‌ കണ്ടെത്തി.ചെന്നൈയിലാണ് സംഭവം. ബാലമുരുകന്‍ എന്ന യുവാവാണ് ഞായറാഴ്‌ച്ച സ്വിഗ്ഗി വഴി ന്യൂഡിൽസ് ഓര്‍ഡര്‍ ചെയ്‌തത്‌. വീട്ടിലെത്തിയ ഭക്ഷണപ്പൊതി തുറന്നപ്പോൾ അറപ്പുളവാക്കുന്ന കാഴ്ചയായിരുന്നെന്ന് യുവാവ് പറയുന്നു. രക്തം കലർന്ന തരത്തിൽ ഉപയോഗിച്ച ബാൻഡേജാണ് ഭക്ഷണത്തിനിടയിൽ നിന്നും കിട്ടിയത്.

ന്യൂഡില്‍സ്‌ മാറ്റി തരാന്‍ റെസ്റ്റോറന്റിൽ വിളിച്ചെങ്കിലും ഭക്ഷണം മാറ്റിത്തരില്ലെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ പരാതിയുമായി മുന്നോട്ട് പോകുെമന്ന് പറഞ്ഞപ്പോൾ പണം തിരികെ നൽകാമെന്ന് അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചിത്രം സഹിതം യുവാവ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. പാക്കിംഗ്‌ സെക്ഷനില്‍ നില്‍ക്കുന്ന ഒരാളുടെ കൈയ്‌ക്ക് മുറിവേറ്റിട്ടുണ്ടെന്നും അയാളില്‍ നിന്നും പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും മാനേജര്‍ പറഞ്ഞതായി ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചു.