അടുത്ത വർഷത്തോടെ സൈനിക സ്കൂൾ ആരംഭിക്കാനൊരുങ്ങി ആർഎസ് എസ്. സൈനികവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാകാനുള്ള പരിശീലനകമാകും കുട്ടികൾക്ക് സ്കൂളിൽ നിന്ന് ലഭിക്കുക. 

 

ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിക്കാണ് സ്കൂൾ നടത്തിപ്പ് ചുമതല. ആർഎസ്എസ് മുൻ നേതാവ് രാജേന്ദ്ര സിങ്ങിനോടുള്ള ആദരസൂചകമായി രാജു ഭയ്യ സൈനിക് വിദ്യാ മന്ദിർ എന്നാണ് സ്കൂളിന് പേര് നൽകിയിരിക്കുന്നത്. രാജേന്ദ്ര സിങ്ങിന്റെ ജന്മസ്ഥലമായ ഉത്തർപ്രദേശിലെ ബുലന്ത്സഹറിലാകും സ്കൂൾ പ്രവർത്തിക്കുക. 

 

ആൺകുട്ടികൾക്കായുള്ള സ്കൂൾ സിബിഎസ്ഇ സിലബസ് ആകും പിന്തുടരുക. നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലാണ് പ്രവേശനം. ഏപ്രിലിൽ ക്ലാസുകൾ തുടങ്ങും. 

 

നാലാം ക്ലാസിൽ 160 വിദ്യാർഥികളെയാണ് ഉൾക്കൊള്ളിക്കുക. വീരമൃത്യു വരിച്ച സൈനികരുടെ മക്കൾക്ക് 56 സീറ്റുകൾ സംവരണം ചെയ്തിട്ടുമുണ്ട്.