മുസ്‌‌ലിമായ ഡെലിവറി ബോയിയിൽ നിന്ന് ഭക്ഷണം വേണ്ടെന്ന് സോമാറ്റോ ഉപഭോക്താവ് പറഞ്ഞ സംഭവം വിവാദമായതിന് പിന്നാലെ മറ്റൊരു സമാന അനുഭവം കൂടി. ദേശീയ ചാനലിന്റെ ചർച്ചക്കിടെ മുസ്ലിം അവതാരകനെ കാണാതിരിക്കാൻ കണ്ണ് പൊത്തി ‘ഹം ഹിന്ദു’ സ്ഥാപകൻ അജയ് ഗൗതം. സൊമാറ്റോ വിഷയം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു സംഭവം.സമ്പൂർണ്ണ ഹിന്ദു രാഷ്ട്രമെന്ന ആശയത്തിൽ വിശ്വസിക്കുന്നവരാണ് ‘ഹം ഹിന്ദു’.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വാദ പ്രതിവാദങ്ങൾക്കും ചൂട് പിടിക്കുകയാണ്. ഇനി അജയ് ഗൗതമിനെ ചർച്ചയ്ക്ക് വിളിക്കില്ലെന്ന് ചാനൽ വ്യക്തമാക്കി കഴിഞ്ഞു. ദൃശ്യങ്ങൾക്ക് പിന്നാലെ ഗൗതമിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

മുസ്ലിം ഡെലിവറി ബോയിയെ അയക്കേണ്ടെന്ന ഉപഭോക്താവിന്റെ ആവശ്യവും അതിൻമേൽ സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ സ്വീകരിച്ച നിലപാടും ഏറെ ചർച്ചയായിരുന്നു. ഈ വിഷയമാണ് കഴിഞ്ഞ ദിവസങ്ങളിൽ പല ചാനലുകൾക്കും ചർച്ചാ വിഷയമായത്.