yogi-dog

TAGS

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ പ്രിയ വളർത്തുനായയായ കാലുവിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൂർണമായും സസ്യാഹാരിയാണ് യോഗിയുടെ ഇൗ നായ. വളർത്തുനായയായി കാലു എത്തിയ ശേഷമാണ് അദ്ദേഹം യുപി മുഖ്യമന്ത്രിയായത്. ഇതോടെ കാലുവിനും താരപരിവേഷമാണ്.  ലെബ്രഡാര്‍ ഇനത്തില്‍പ്പെട്ട കറുത്ത നിറമുള്ള നായ ഇന്ന് യോഗിയുടെ പ്രിയപ്പെട്ടതാണ്.

ഡൽഹി സ്വദേശിയായ ഒരു ഭക്തനാണ് ഗോരഖ്പൂർ ക്ഷേത്രത്തിലെത്തി ഇൗ നായയെ യോഗിക്ക് സമ്മാനിച്ചത്. കാലു എന്ന് പേര് നൽകി അദ്ദേഹം നായയെ ഒാമനിച്ച് വളർത്തി. കാലു എത്തി നാലുമാസങ്ങൾക്ക് ശേഷം യോഗിയെ തേടി എത്തിയത് യുപി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയാണ്. റൊട്ടിയും പനീറും പാലുമാണ് കാലുവിന്റെ ഭക്ഷണം.യോഗി ആദിത്യനാഥ് ഇല്ലാത്ത സമയങ്ങളില്‍ സഹായിയായ ഹിമാലയ ഗിരിയാണ് കാലുവിനെ പരിചരിക്കുന്നത്.