kiran-bedi-04

 

സൂര്യൻ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോർഡ് ചെയ്തെന്നുള്ള വിഡിയോ ട്വീറ്റ് ചെയ്ത് പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി. വിഡിയോക്കും കിരൺ ബേദിക്കും സോഷ്യൽ മീഡിയയിൽ നിറയെ ട്രോളുകളാണ്. ഇപ്പോഴത്തെ കാലത്ത് ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇങ്ങനെയെല്ലാം ചെയ്യേണ്ടിവരുന്നത് പരിതാപകരമാണ് എന്ന തരത്തിലുള്ള ട്രോളുകളാണ് കൂടുതലും. 

 

നാസ റെക്കോർഡ് ചെയ്ത സൂര്യന്റെ ശബ്ദം, സൂര്യൻ ഓം ജപിക്കുന്നു എന്ന ക്യാപ്ഷനുള്ള വിഡിയോ ആണ് കിരൺ ബേദി പങ്കുവെച്ചത്. മനുഷ്യന് കേൾക്കാൻ സാധിക്കാത്ത ഈ ശബ്ദം നാസ റെക്കോർഡ് ചെയ്തതാണെന്നും വിഡിയോയിൽ അവകാശപ്പെടുന്നു. 

 

നാസ പുറത്തുവിട്ട സൂര്യനിൽ നിന്ന് ലഭിച്ച യഥാർഥ ശബ്ദത്തിന്റെ വിഡിയോ സഹിതം പോസ്റ്റ് ചെയ്ത് കിരൺ ബേദി പങ്കുവെച്ചത് വ്യാജവിഡിയോ ആണെന്ന് സ്ഥാപിച്ചിട്ടുണ്ട് ചിലര്‍. ഗൂഗിളിൽ ഒന്ന് തിരഞ്ഞാൽ സത്യം മനസ്സിലാകുമെന്നിരിക്കെ ഇത്തരം വ്യാജപ്രചാരണം നടത്തുന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് മനസ്സിലാകുന്നില്ലെന്നും ചിലർ കുറിക്കുന്നു. 

 

ഒരിക്കല്‍ എല്ലാവരും ആരാധിച്ചിരുന്ന ഒരു വനിതാ ഐപിഎസ് കാരിയുണ്ടായിരുന്നു.ഇപ്പോള്‍ അവസ്ഥ മോശമാണെന്നും ട്വീറ്റിന് ലഭിച്ചവയില്‍ പ്രതികരണങ്ങളിലുണ്ട്.