രണ്ടു പെൺകുട്ടികളെ ആശ്രമത്തിൽ തടവിൽ വച്ചിരിക്കുന്നു എന്ന് അച്ഛന്റെ പരാതിയാണ് നിത്യാനന്ദയുടെ പേരിലുയർന്ന ആരോപണങ്ങൾ ഇത്രത്തോളം ശക്തമാവാൻ കാരണം. നിത്യാനന്ദയുടെ സന്തത സഹചാരിയായിരുന്നു ഇപ്പോൾ കേസ് കൊടുത്ത ജനാർദ്ദന ശർമ. തന്റെ രണ്ടു പെൺമക്കളെ നിത്യാനന്ദ തടവിൽ വച്ചിരിക്കുന്നതായും അവരെ ഉപദ്രവിക്കുന്നതായും കേസിൽ പറയുന്നു. ഇവർക്കെതിരെ പോക്സോ കേസ് വരെ ആരോപിച്ചാണ് ഇൗ അച്ഛന്റെ പരാതി. എങ്ങനെയാണ് ഒപ്പം നിന്ന ഇയാൾ നിത്യനന്ദയ്ക്ക് എതിരായത്?

ഒപ്പം നിന്നവർ എതിരാകുന്നു

2013ൽ ജനാർദ്ദന ശർമക്ക് ഹൃദയത്തിന് തകരാർ സംഭവിച്ചു. ആശുപത്രിയിലെ ചികിൽസ െകാണ്ട് ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെ അദ്ദേഹത്തിന്റെ ഭാര്യ നിത്യാനന്ദയുടെ ആശ്രമത്തിലെത്തി. തന്റെ ഭർത്താവിന്റെ ജീവൻ എങ്ങനെയും രക്ഷിക്കണമെന്ന് അഭ്യർഥിച്ചു. പിന്നീട് കണ്ടത് ശർമയുടെ രോഗം ഭേദമാകുന്നതാണ്. ഇതോടെ നിത്യാനന്ദയിലുള്ള വിശ്വാസം കുടുംബത്തിന് ഇരട്ടിച്ചു. തന്റെ നാലുമക്കളെയും കൂട്ടി ഇയാൾ ആശ്രമത്തിലെത്തി. ഇനിയുള്ള കാലം തനിക്കും മക്കൾക്കും ആശ്രമത്തിന്റെ ഭാഗമായി ജീവിക്കാമോയെന്ന് നിത്യാനന്ദ ചോദിച്ചു. ഇൗ വാക്കുകളിൽ ആ കുടുംബം വീണു.

ശർമയുടെ രണ്ടുപെൺകുട്ടികൾ പിന്നിട് നിത്യാനന്ദ ആശ്രമത്തിൽ പ്രധാന ഭാഗമായി. ആത്മീയ വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും ഇൗ രണ്ടുപെൺകുട്ടികളും സജീവമായി. ആശ്രമത്തിൽ നിന്നും പുറത്തുവരുന്ന വിഡിയോകളിൽ ഇവരുടെ നിലപാടുകളാകും ഉണ്ടാവുക. ഇതിനാെപ്പം മൂന്നാം കണ്ണ് എന്ന വരം ലഭിച്ചെന്നും ഇൗ പെൺകുട്ടികൾ വിഡിയോയിലൂടെ അവകാശപ്പെട്ടു. 

ഇതിന് പിന്നാലെ എക്റേയോ സ്കാനിങ്ങോ എടുക്കാതെ ശരീരത്തിനുള്ളിലെ പ്രശ്നങ്ങൾ പറഞ്ഞുകൊടുക്കാമെന്ന അവകാശവാദവും ഇൗ പെൺകുട്ടികൾ ഉന്നയിച്ചു. ഫോട്ടോ അയച്ചുകൊടുത്താൽ അതുനോക്കി ആ മനുഷ്യന് ആരോഗ്യപരമായി എന്തെല്ലാം രോഗങ്ങളുണ്ടെന്ന് ഇൗ പെൺകുട്ടികൾ ഫെയ്സ്ബുക്ക് ലൈവിൽ കൂടി പറഞ്ഞുകൊടുക്കും. ഇൗ വിഡിയോകൾ വലിയ ചർച്ചയും വിവാദവുമായിരുന്നു. അപ്പോഴെല്ലാം മക്കളെ പിന്തുണച്ചും നിത്യാനന്ദയെ പുകഴ്ത്തിയുമാണ് ശർമ രംഗത്ത് വന്നിരുന്നത്. ഇൗ വിഡിയോകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയും.

എന്നാൽ ഇത് പിന്നീട് മാറി. നിത്യാനന്ദ തന്റെ മക്കളോട് അപമര്യാദയായി പെരുമാറുന്നുണ്ടെന്നും അവർക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും ശർമ ആരോപിച്ചു. ആശ്രമത്തിന് പുറത്തെത്തിയ ശേഷമായിരുന്നു ഇതെല്ലാം. തന്റെ മക്കളെ തടവിൽ പാർപ്പിച്ചിരിക്കുന്നെന്നും ശർമ ആരോപിച്ചു. ഒപ്പം പീഡനം അടക്കമുള്ള അതീവഗുരുതര ആരോപണങ്ങൾ. പതിയെ ഇൗ കേസ് വലിയ വിവാദമായി. ഇതേ തുടർന്നാണ് നിത്യാനന്ദയ്ക്ക് ഒളിവിൽ പേകേണ്ടി വന്നത്.

എന്നാൽ ഇപ്പോഴും ഇൗ പെൺകുട്ടികൾ എവിടെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിത്യാനന്ദയ്ക്കൊപ്പം ഇവരുമുണ്ടെന്നാണ് ശർമ ആരോപിക്കുന്നത്. അച്ഛൻ പറയുന്നത് കള്ളമാണെന്നും ഞങ്ങളെ ആരും തടവിൽ വച്ചിട്ടില്ലെന്നും വെളിപ്പെടുത്തി ഇൗ പെൺകുട്ടികൾ ഒരു വിഡിയോ പങ്കുവച്ചിരുന്നു. എന്നാൽ ഇവർ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല. നിത്യാനന്ദയ്ക്കൊപ്പം ഇവരും രാജ്യം വിട്ടെന്നും പിതാവ് പറയുന്നു. അച്ഛനെ തള്ളി പറയുന്ന വിഡിയോ മക്കളെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണെന്ന് ഇൗ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കുന്നു.

തിരുവണ്ണാമലൈയിലെ രാജശേഖരൻ; തലവര മാറ്റി രഞ്ജിത; ഇതാണ് നിത്യാനന്ദ

പരാതികളുടെ പ്രളയം

ദൈവവുമായാണു ൈലംഗിക ബന്ധത്തിൽ ഏർപ്പെടുന്നതെന്നതാണ് താൻ കരുതിയിരുന്നതെന്നു നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയ ഒരു യുവതി വെളിപ്പെടുത്തൽ. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നതെന്നും ഇവർ അവകാശപ്പെട്ടു. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നൽകുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.

ദേഹമാകെ നിത്യാനന്ദയെ പച്ചകുത്തി; ലൈംഗിക വേഴ്ചയുടെ ഇരയാക്കി; വെളിപ്പെടുത്തല്‍

2004 മുതൽ 2009 വരെ ശിഷ്യയായിരുന്ന ആരതി റാവുവിന്റെ വെളിപ്പെടുത്തലാണു നിത്യാനന്ദയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ആദ്യം ഇളക്കിയത്. ‘നാൽപതോളം തവണയാണ് അയാൾ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയത്. ദൈവത്തിന്റെ അവതാരമാണെന്നു ഞാൻ വിശ്വസിച്ചു. എന്നാൽ ശാരീരികമായി ഞാൻ ചൂഷണം ചെയ്യപ്പെടുന്നുവെന്ന സത്യം മനസ്സിലാക്കാൻ പോലും സമയമെടുത്തുവെന്നതാണ് സത്യം. ദൈവത്തെ പോലെ ഞാൻ കരുതിയ ഒരാളിൽ നിന്നുള്ള തിക്താനുഭവം കുറച്ചൊന്നുമല്ല എന്നെ തളർത്തിയത്’- ആരതി പറയുന്നു.

ആരതി റാവുവിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിൽ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിനു ഇരയാക്കിയതായി കണ്ടെത്തി. നിത്യാനന്ദയ്ക്കെതിരെ പരാതി നൽകിയതോടെ പലതവണ വധശ്രമമുണ്ടായി. ഗുരുതരമായ ലൈംഗിക രോഗങ്ങൾക്കു താൻ അടിമയാണെന്നും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണു നിത്യാനന്ദയ്ക്കെതിരെ രംഗത്തു വരുന്നതെന്നും നിത്യാനന്ദയുടെ സൈബർ പടയാളികൾ കഥകൾ മെനഞ്ഞു. നിത്യാനന്ദയുടെ ഡ്രൈവർ ആയിരുന്ന ലെനിൻ കറുപ്പൻ നൽകിയ സൂചനകളും നിത്യാനന്ദയ്ക്കെതിരെ കുരുക്ക് മുറുക്കി.