കർണാടക രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റിന് വഴിയൊരുക്കുമോ ഈ കൂടിക്കാഴ്ച എന്ന ചർച്ച സജീവമാവുകയാണ്. കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയും അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയമാനമാണ് ഉണ്ടാക്കുന്നത്. ഏകദേശം 20 മിനിറ്റോളം ഇരുവരും മുഖ്യമന്ത്രിയുടെ ഓഫിസിൽ ചർച്ച ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. 

ഓഫിസിലുണ്ടായിരുന്ന ജീവനക്കാരെ പുറത്താക്കിയ ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മഴക്കെടുതിയെ കുറിച്ച് ചർച്ച ചെയ്തു എന്നാണ് ഇതേ കുറിച്ച് കുമാരസ്വാമി പ്രതികരിച്ചത്. 

സഖ്യസർക്കാർ താഴെ വീണതിനു തൊട്ടുപിന്നാലെയാണ് കർണാടകത്തിൽ കോൺഗ്രസ്– ജെഡിഎസ് ബന്ധം പിരിഞ്ഞിരുന്നു. ബിജെപിയുമായി കൈകോർക്കുന്നതിനു ജെഡിഎസിനു വിമുഖതയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മികച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്.