hatras-01

പാടത്ത് പുല്ലരിഞ്ഞുകൊണ്ട് നിൽക്കുന്നതിനിടയിലാണ് മകളെ കാണാതായതെന്ന് ഹത്രാസിലെ പെൺകുട്ടിയുടെ അമ്മ. പുല്ലുചെത്തി കെട്ടുന്നതിനിടയിൽ മകളെ കാണാതായി. സമീപത്ത് ഉണ്ടാകുമെന്നാണ് ആദ്യം കരുതിയത്. അനക്കം കാണാതിരുന്നപ്പോൾ അന്വേഷിച്ചു.  ഒടുക്കം കണ്ടെത്തിയത് തളർന്ന് അവശയായി ചോരയൊലിപ്പിച്ച് കിടക്കുന്ന മകളെയാണെന്ന് നെഞ്ചുപൊട്ടി ആ അമ്മ പറയുന്നു.

അയൽവാസികളായ ചെറുപ്പക്കാർ മകളെ ക്രൂരമായി കൊന്നതിന്റെ നടുക്കം അവരുെട കണ്ണുകളിലുണ്ട്. വലിച്ചിഴച്ച പാട് കണ്ടവഴിയിലൂടെ നോക്കി ചെന്നപ്പോഴാണ് പൂർണ നഗ്നയായി ചോരയൊലിപ്പിച്ച നിലയിൽ പെൺകുട്ടിയെ ഇവർ കണ്ടെത്തിയത്.

ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ ശ്രമിച്ചെങ്കിലും പൊലീസ് അവഗണിച്ചെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. നാവ് മുറിഞ്ഞ് പെൺകുട്ടി സംസാരിക്കാനാവാത്ത സ്ഥിതിയിലായിരുന്നു. മുറിവ് ഭേദമായി ഒരാഴ്ച ആയതോടെയാണ് പൊലീസ് പീഡനക്കേസിൽ പരാതി എടുക്കാൻ തയ്യാറായതെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. 

വീട്ടുകാരെ ഭയപ്പെടുത്തി ഉള്ളിലിരുത്തിയ ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം പുറത്തിട്ട് പൊലീസുകാർ സംസ്കരിച്ചതെന്ന് നാട്ടുകാരും പറയുന്നു. തിടുക്കപ്പെട്ട് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു. രാജ്യമെങ്ങും കനത്ത പ്രതിഷേധമാണ് ഉയരുന്നത്.