പുലർച്ചെ തന്നെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാനെത്തിയ അതിഥിയെക്കണ്ട് സുരക്ഷാജീവനക്കാരൻ ‍ഞെട്ടി. അടഞ്ഞുകിടന്ന ഹോട്ടലിലെ ഗേ‌റ്റ് കടന്നെത്തിയത് ഒരു സിംഹമായിരുന്നു. ഗുജറാത്തിലെ ജുനഗഡ് നഗരത്തിൽ ഹോട്ടൽ സരോവർ പോർട്ടിക്കോയിലാണ് സംഭവം. 

പുലർച്ചെ അഞ്ചുമണിയോടടുത്താണ് തൊട്ടടുത്തുള‌ള പ്രധാനറോ‌ഡ് മുറിച്ചുകടന്നാണ് ഹോട്ടലിൽ സിംഹമെത്തിയത്. ഹോട്ടലിനുള‌ളിൽ കയറി പാർക്കിംഗ് സ്ഥലത്ത് ചുറ്റിനടന്നു. പിന്നെ ഹോട്ടലിന്റെ മുക്കിലും മൂലയിലും പരിശോധന നടത്തിയിട്ട് തിരികെ ​ഗേയി‌റ്റ് ചാടിക്കടന്ന് മടങ്ങി പോവുകയായിരുന്നു സിംഹം.

 

ഹോട്ടൽ പരിസരത്ത് അധികം ആളുകൾ ഇല്ലാതിരുന്നതിനാലും ആർക്കും ആപത്തൊന്നുമുണ്ടായില്ല. സിംഹം ഹോട്ടൽ പരിസരത്തിലെത്തിയതു മുതൽ സെക്യൂരി‌റ്റി ക്യാബിനിലെ ജീവനക്കാരൻ ഭയന്നുവിറച്ച് നിൽക്കുകയായിരുന്നു.