cow-dung-pit

ഇടിമിന്നലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ചാണകക്കുഴിയിൽ സംസ്ക്കരിച്ച് ബന്ധുക്കൾ. ഇങ്ങനെ ചെയ്താൽ മരിച്ചുപോയ യുവാവ് പുനർജനിക്കുമെന്നാണ് വിശ്വാസം. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം. ടൗട്ടേ ചുഴലിക്കാറ്റ് കാരണം സർഗുജ ജില്ലയിൽ വലിയ കാറ്റും മഴയും ഇടിമിന്നലുമാണ് ഉണ്ടായിരുന്നു. ഇതിനിടെയാണ് മിന്നലേറ്റ് 37 വയസുള്ള ലക്ഷൺപൂർ മുട്കി എന്ന  യുവാവ് മരിക്കുന്നത്.

ഗ്രാമത്തിലും കുടുംബത്തിലും നിലനിൽക്കുന്ന വിശ്വാസപ്രകാരമാണ് മൃതദേഹം ചാണകക്കുഴിയിൽ സംസ്ക്കരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇടിമിന്നലേറ്റ് മരിച്ച് മണിക്കൂറുകൾക്ക് ശേഷം മൃതദേഹം ചാണകക്കുഴിൽ തന്നെ സംസ്ക്കരിച്ചാൽ അയാൾ പുനർജനിക്കുമെന്നാണ് വിശ്വാസം.