കോവിഡ് പ്രതിസന്ധിയിൽ രാജ്യം വിറങ്ങലിക്കുമ്പോൾ അധ്വാനത്തിന് മതിയായ പ്രതിഫലം പോലും കിട്ടാതെ കഷ്ടപ്പെടുകയാണ് കർഷകർ. കർണാടകയിലെ കോലാറിൽ നിന്നുള്ള ചില കാഴ്ചകൾ ഇതിന് ഉദാഹരണമാണ്. വലിയ ട്രക്കുകളിൽ നിറച്ച് കൊണ്ടുവന്ന തക്കാളി റോഡരിലേക്ക് തള്ളുകയാണ് കർഷകർ. 15 കിലോ തക്കാളിക്ക് രണ്ടു രൂപയാണ് വില കിട്ടുന്നത്. മാർക്കറ്റിലെത്തിക്കുന്ന വണ്ടിക്കൂലി പോലും ലഭിക്കാതെ വന്നതോടെ ലോറികളിലും ട്രക്കുകളിലും വിൽക്കാൻ കൊണ്ടുവന്ന തക്കാളി കർഷകർ വഴിയിരികിൽ കൂട്ടത്തോടെ ഉപേക്ഷിച്ചു. ഈ വിഡിയോകൾ ഇപ്പോൾ ട്വിറ്ററിലും ചർച്ചയാണ്. 

കോവിഡിന് പിന്നാലെ പല സംസ്ഥാനങ്ങളും അടച്ചിട്ടതും വ്യാപാരകേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാത്തതും കർഷർക്ക് തിരിച്ചടി ആയെന്നാണ് വിലയിരുത്തൽ. വിളവെടുത്ത് മാർക്കറ്റിലെത്തിക്കുന്ന വിളകൾക്ക് മതിയായ വില പോലും ലഭിക്കുന്നില്ല. കർണാടകയിൽ നിന്ന് കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രക്കുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു‌. ലോക്ഡൗൺ ചരുക്കുനീക്കത്തെയും ഭാഗികമായി ബാധിച്ചതോടെയുമാണ് കർഷകർ കണ്ണീരിലായത്. ഇതോടെ കർഷകരുടെ ഉള്ളുലയ്ക്കുന്ന തരത്തിൽ തുച്ഛമായ വിലയാണ് വ്യാപാരികൾ പറയുന്നത്. പൂക്കൽ കൃഷി ചെയ്തവരും വൻപ്രതിസന്ധി നേരിടുകയാണ്. വിഡിയോ കാണാം.