kangana-modi-post

അഴിച്ചു പണിഞ്ഞ രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ 11 വനിതകളാണ് മന്ത്രി പദം അലങ്കരിക്കുന്നത്. ഈ തീരുമാനത്തെ രാഷ്ട്രീയം മറന്ന് എല്ലാവരും വരവേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ മോദിയെ വാനോളം വാഴ്ത്തി രംഗത്തുവന്നിരിക്കുകയാണ് നടി കങ്കണ റണൗട്ട്. ഇൻസ്റ്റഗ്രം സ്റ്റേറിയിൽ മോദിക്ക് പുതിയ വിശേഷണമാണ് കങ്കണ നൽകുന്നത്. മോദിജി നമ്മുടെ പ്രൈം മിനിസ്റ്റർ മാത്രമല്ല ഒരു പ്രൈം ഫെമിനിസ്റ്റാണ്. ‘ഫെമിനിസം ഒരു ആശയം മാത്രമല്ല യാഥാര്‍ഥ്യം കൂടിയാവണം. അതുപോലെ മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്.’ കങ്കണ കുറിച്ചു.

modi-cabinet

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ 30 കാബിനറ്റ് മന്ത്രിമാരാണുള്ളത്. സ്വതന്ത്ര ചുമതയുള്ള രണ്ട് സഹമന്ത്രിമാരും 45 സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ. 

21 കാബിനറ്റ് മന്ത്രിമാരിൽ 6 േപരുൾപ്പെടെ മൊത്തം 12 പേരെയാണ് കേന്ദ്ര മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയത്. ഒഴിവാക്കപ്പെട്ട പ്രമുഖരുടെ വകുപ്പുകൾ പരിഗണിച്ചാൽ നടപടിക്കു 2 കാരണങ്ങൾ വ്യക്തമാണ്: കോവിഡും പുതിയ ഐടി ചട്ട വിവാദവും. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിൽ കേന്ദ്ര സർക്കാരിനു വീഴ്ച സംഭവിച്ചെന്ന ഏറ്റുപറച്ചിൽ പുനഃസംഘടനയിൽ എടുത്തുനിൽക്കുന്നു. സർക്കാരിനെ പ്രതിപക്ഷം മാത്രമല്ല, ആർഎസ്എസ് നേതൃത്വവും വിമർശിച്ചിരുന്നു. പല മന്ത്രിമാരുടെയും പ്രവർത്തനത്തിൽ ആർഎസ്എസ് അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.

ഒഴിവാക്കപ്പെട്ട കാബിനറ്റ് മന്ത്രിമാരിൽ ഡി.വി. സദാനന്ദ ഗൗഡയും പ്രകാശ് ജാവഡേക്കറും ഹർഷ് വർധനും ഒന്നാം മോദി സർക്കാരിലും മന്ത്രിമാരായിരുന്നു. രവിശങ്കർ പ്രസാദ്, വാജ്പേയി മന്ത്രിസഭയിലും ഒന്നാം മോദി സർക്കാരിലും മന്ത്രിയായിരുന്നു. സദാനന്ദ ഗൗഡ കർണാടകയിലും രമേശ് പൊക്രിയാൽ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുമായിരുന്നു. വാജ്പേയി മന്ത്രിസഭയിൽ ഉണ്ടായിരുന്നവരിൽ ഇപ്പോൾ അവശേഷിക്കുന്നത് രാജ്നാഥ് സിങ് മാത്രം.