ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്നുള്ള വാര്‍ത്തകള്‍ നിരസിച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. ലണ്ടനിലേക്കെന്നല്ല മുംബൈക്ക് പുറത്തെവിടേയേക്കും താമസം മാറ്റാന്‍ പദ്ധതിയില്ലെന്ന് അംബാനി പറഞ്ഞു.

ലണ്ടനിലെ ബക്കിങ്ഹാംഷെയറിലെ 300 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ആഡംബര വസതിയിലേക്ക്  അംബാനി കുടുംബം മാറുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.4 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുള്ള മുംബൈയിലെ അന്‍റീലിയ എന്ന പേരിലുള്ള വീട്ടിലും   ലണ്ടനിലുമായി അംബാനി താമസിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുകേഷ് അംബാനി.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ലണ്ടനില്‍ 570 കോടി രൂപ മുടക്കി പഴയ ബംഗ്ലാവ് റിലയന്‍സ് വാങ്ങിയത്. 1908ല്‍ നിര്‍മിച്ച കെട്ടിടത്തിന് സമീപം വിശാലയമായ ഗോള്‍ഫ് മൈതാനമുണ്ട്. ഇത് ഗോള്‍ഫിങ് , സ്പോര്‍ട്ടിങ് റിസോര്‍ട്ടായി നില നിര്‍ത്താനാണ് പദ്ധതിയെന്നും റിലയന്‍സ് വ്യക്തമാക്കി.49 മുറികളുള്ള , പൗരാണികത നിറഞ്ഞ കെട്ടിടമാണ് സ്റ്റോക്ക് പാര്‍ക്കിലേത്.