പെട്രോൾ വിലയിൽ രാജ്യത്തെ സാധാരണക്കാരൻ തലയ്ക്ക് കൈവച്ചിരിക്കുമ്പോൾ, മനസ് െകാണ്ട് ആഗ്രഹിച്ച കാര്യം ദീപാവലി സമ്മാനമായി നൽകി ഗുജറാത്തിലെ വ്യവസായി. തന്റെ തൊഴിലാളികൾക്കെല്ലാം ഇലക്ട്രിക് സ്കൂട്ടറാണ് സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംബ്രോയ്ഡറി മെഷിന്‍ കമ്പനിയായ അലൈന്‍സ് ഗ്രൂപ്പ് വേറിട്ട സമ്മാനം നൽകി ഞെട്ടിച്ചത്.

കമ്പനിയിലെ ജീവനക്കാര്‍ക്ക് ഒഖിനാവയുടെ പ്രൈസ് പ്രോ എന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി സമ്മാനമായി നൽകിയത്.76,848 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറും വിലയെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയിലെ 35 ജീവനക്കാര്‍ക്കും ഈ സ്‌കൂട്ടര്‍ ദീപാവലിയുടെ ഭാഗമായി സമ്മാനിച്ചിട്ടുണ്ട്. ഇന്ധനവിലയും പരിസ്ഥിതി സംരക്ഷണവും ഉന്നമിട്ടാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 88 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.