കോവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞു. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് ഒറ്റയടിക്ക് 10 ഡോളര്‍ താഴ്ന്ന് 72 ഡോളറായി. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് എണ്ണ ഉപഭോഗം ആഗോളതലത്തില്‍ കുറയുമെന്നുള്ള ആശങ്കയാണ് ക്രൂഡ് വില കുറയാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷം ഒരു ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ വിലത്തകര്‍ച്ചയാണിത്. പല രാജ്യങ്ങളും യാത്രാവിലക്ക് പ്രഖ്യാപിച്ചതും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകളുമാണ് എണ്ണയ്ക്ക് തിരിച്ചടിയാകുന്നത്. പുതിയ വകഭേദത്തെ കുറിച്ചുള്ള ആശങ്കകള്‍ കാരണം അമേരിക്കന്‍ ഓഹരി വിപണികളിലും കനത്ത ഇടിവുണ്ടായി.