ജീവൻ പണയം വച്ച് സ്വന്തം കുഞ്ഞിനെ രക്ഷിച്ച അമ്മയുടെ ധീരതയാണ് സോഷ്യല്‍ ലോകം വാഴ്ത്തുന്നത്. മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന് സമീപമുള്ള ഗ്രാമത്തിലാണ് അമ്മയും പുലിയും തമ്മിൽ രക്തരൂക്ഷിതമായ പോരാട്ടം നടന്നത്. തന്റെ കണ്മുന്നില്‍ നിന്ന് കുഞ്ഞിനെ കടിച്ചെടുത്ത് പുലി പോയപ്പോൾ പിന്നാലെ അമ്മയും ഓടി. തുടർന്ന് നിരായുധയായ അവർ പുലിയോട് പൊരുതി പുലിയുടെ താടിയെല്ലിൽ കുരുങ്ങി കിടന്നിരുന്ന കുഞ്ഞിനെ ര*ിക്കുകയായിരുന്നു.
തന്റെ ആറ് വയസ്സുള്ള മകനെ രക്ഷപ്പെടുത്തിയെടുത്ത ധീര പ്രവർത്തിയെയാണ് ആളുകൾ വാഴ്ത്തുന്നത്. ദേശീയ ഉദ്യാനത്തിന് സമീപമുള്ള ബാഡി ജിരിയ ഗ്രാമത്തിലെ ബൈഗ ഗോത്രത്തിപ്പെട്ട കിരൺ എന്ന സ്ത്രീയാണ് കഥയിലെ താരം. ഭർത്താവ് മടങ്ങിവരുന്നതും കാത്ത് കുടിലിന് പുറത്ത് തീയുടെ അരികിൽ ഇരിക്കുകയായിരുന്ന അവർ. മക്കൾ അവൾക്കൊപ്പമിരുന്ന് കളിക്കുകയായിരുന്നു. ആറുവയസ്സുള്ള രാഹുലും മറ്റ് രണ്ട് സഹോദരങ്ങളും അവളുടെ അരികിലും, ഇതിനിടെ പുലി രാഹുലിനെ എടുത്ത് പാഞ്ഞു,
പുലിക്ക് പിന്നാലെ പാഞ്ഞ് വലിയ പോരാട്ടത്തിലാണ് അവർക്ക് കുഞ്ഞിനെ തിരികെ കിട്ടിയത്. പരുക്കേറ്റ് രക‌്തം ഒഴുകുകയും ചെയ്തു. മകനും ആഴത്തിലുള്ള പരിക്കുകളുണ്ട്. അവന്റെ ശരീരത്തിൽ നിറയെ പുലിയുടെ പല്ലും നഖങ്ങളും കൊണ്ട മുറിവുകളാണ്. എങ്കിലും കുഞ്ഞിനെ ജീവനോടെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ.