ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചു. മരിച്ചവര്‍ക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമാനത്താവളത്തിൽ എത്തി ആദരാഞ്ജലി അർപ്പിക്കും. ബിപിന്‍ റാവത്തിന്റെ മൃതദേഹം  ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ രാവിലെ 11.30 മുതല്‍ 12.30 വരെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പിക്കാം.  12.30 മുതല്‍ 1.30 വരെ സൈന്യത്തിന് അന്തിമോപചാരത്തിന് അവസരമുണ്ട്. ബ്രിഗേഡിയര്‍  എല്‍.എസ് ലിഡ്ഡറിന്റെ സംസ്കാരം നാളെ രാവിലെ 9.30ന് ഡല്‍ഹിയില്‍ നടക്കും. വിഡിയോ റിപ്പോർട്ട് കാണാം.