TAGS

ബി.ജെ.പി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ അംഗീകാരത്തിന് ശുപാര്‍ശ നല്‍കിയതിന്  കാട്ടാക്കട എം.എല്‍.എ ഐ.ബി. സതീഷിനോട് സിപിഎം വിശദീകരണം തേടി.നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറിക്കെതിരെ ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രതികരിച്ച ഐ.ബി.സതീഷ്, ഇക്കാര്യത്തില്‍  ശുപാര്‍ശ ചെയ്ത മറ്റ് രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളോട് വിശദീകരണം തേടിയില്ലെന്ന് കുറ്റപ്പെടുത്തി.അച്ചടക്ക നടപടിക്ക് വിധേയനായ വി.കെ മധുവിനായി സംസാരിച്ചതിന്‍റെ പ്രതികാരമാണ് നടപടിയെന്ന് എംഎല്‍എ പറഞ്ഞു. അതിനിടെ പാര്‍ട്ടി പരിപാടികള്‍ തന്നെ അറിയിക്കുന്നില്ലെന്ന് വി.കെ.മധു സംസ്ഥാന സമിതിക്ക് പരാതി നല്‍കി. വിഡിയോ റിപ്പോർട്ട് കാണാം.