മൃഗബലിക്കിടെ ആടിനു പകരം മനുഷ്യന്‍റെ കഴുത്തറുത്തുകൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ വല്‍സപ്പള്ളിയില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. 35കാരനായ സുരേഷാണ് കൊല്ലപ്പെട്ടത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചു. ഇതിനായി അറുക്കാന്‍ ആടിനെയും ഒരുക്കി നിര്‍ത്തിയിരുന്നു.
ചലാപതി എന്നയാളും സുരേഷും ചേര്‍ന്നാണ് ആടിനെ അറുക്കാന്‍ വേണ്ടി നിന്നിരുന്നത്. ഇതിനിടെയാണ് ചലാപതി ആടിനു പകരം സുരേഷിനെ കഴുത്തറുത്തുകൊന്നത്. സുരേഷിന്‍റെ കഴുത്തില്‍നിന്നും ചോര വാര്‍ന്നൊഴുകിയിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല.
കഴുത്തറുത്ത ചാലാപതി മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.