നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഇടപെടാതെ സുപ്രീംകോടതി, വിചാരണ നീട്ടണമെങ്കില്‍ വിചാരണക്കോടതിക്ക് സുപ്രീംകോടതിയെ സമീപിക്കാം. വിവേചനാധികാരം വിചാരണക്കോടതിക്കാണ്. ജഡ്ജി ആവശ്യപ്പെട്ടാല്‍ സമയം നീട്ടിനല്‍കാമെന്ന് സുപ്രിംകോടതി അറിയിച്ചു. പുതിയ തെളിവുകള്‍ അവഗണിക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു. വിചാരണ നീട്ടുന്നതിനെ ദിലീപിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹത്‍ഗി എതിര്‍ത്തു. വിഡിയോ സ്റ്റോറി കാണാം: