crude-oil

TAGS

അമേരിക്കയില്‍ ക്രൂഡ് ഓയില്‍ വില 2014 നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. ബാരലിന് 90 ഡോളറിലേക്കാാണ് വില എത്തിയത്. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷമാണ് ഇന്ധനവിലയില്‍ കുതിച്ചുചാട്ടമുണ്ടാക്കിയത്. ഗള്‍ഫിലെ ഹൂതി ആക്രമണഭീഷണിയും വില ഉയരാന്‍ കാരണമായി. അമേരിക്കയില്‍ പത്തുലക്ഷം ബാരലിന്റ കുറവാണ് ക്രൂഡ് ഉല്‍പാദനത്തില്‍ സംഭവിച്ചിരിക്കുന്നത്. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടുന്നത് ചര്‍ച്ച ചെയ്യാന്‍ ഒപെക് രാജ്യങ്ങള്‍ അടുത്ത ബുധനാഴ്ച യോഗം ചേരും.