കോഴിക്കോട് കോടഞ്ചേരി ടൗണിൽ വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. തീ കണ്ടതോടെ ഡ്രൈവർ ലോറി റോഡില്‍ നിര്‍ത്തി പുറത്തിറങ്ങി രക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാരനായ ഷാജി സമീപത്തെ മൈതാനത്തേക്ക് ലോറി ഓടിച്ചു കയറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. വിഡിയോ കാണാം: