വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്  വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ഇടതുസംയുക്ത സമിതിയുടെ അനിശ്ചിതകാല സമരം ഇന്ന് മൂന്നാം ദിനത്തിലേക്ക്. സമരം തീര്‍ക്കാന്‍ നാളെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെങ്കിലും സമരം തുടരാനാണ് തീരുമാനം. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി. അശോക് ഏപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് സി.ഐ.ടി.യു ഉള്‍പ്പടെയുള്ള സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം. കഴിഞ്ഞദിവസം സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരിം, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. വിഡിയോ കാണാം.