പി.ടി.തോമസിന്‍റെ സാന്നിധ്യമില്ലാത്ത ആദ്യനിയമസഭാ സമ്മേളനമാണ് ഇന്നാരംഭിക്കുന്നത്. പ്രതിപക്ഷ നിരയിലെ ഏറ്റവും ശ്രദ്ധേയനായ ജനപ്രതിനിധിയായിരുന്നു പിടി തോമസെന്ന് വി.ഡി.സതീശനും ആത്മാര്‍ഥതയുടെ ആള്‍രൂപമായിരുന്നു പിടിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും അനുസ്മിരിക്കുന്നു.
കേരളം ആദരവോടെ കേട്ടിരുന്ന ഈ ശബ്ദം ഇത്തവണ നിയമസഭയില്‍ ഉയരില്ല. എത്രയോവട്ടം പ്രകൃതിക്കും മനുഷ്യനും വേണ്ടി ആത്മാര്‍ഥതയോടെ സംസാരിച്ച പിടി തോമസില്ലാത്ത നിയമസഭാ സമ്മേളനത്തിനാണ് തുടക്കമാകുന്നത്. എത് നീതിനിഷേധത്തെയും പിടി എതിര്‍ക്കുമായിരുന്നു. നിശിതമായി വിമര്‍ശിക്കേണ്ട അവസരങ്ങളില്‍ വാക്കുകള്‍ അല്‍പ്പവും മയപ്പെടുത്തിയുമില്ല. നിലപാടുകളിലൂടെയും ശക്തമായ പ്രസംഗശൈലിയിലൂടെയും നിയമസഭയില്‍നിറഞ്ഞു നിന്നിരുന്നു പിടി തോമസെന്ന ജനപ്രതിനിധി.
നിയമസഭയുടെ നടപടി ക്രമങ്ങളില്‍തെറ്റുകണ്ടാല്‍ അപ്പോള്‍തിരുത്തുമായിരുന്നു പി.ടി.ഏതു വിഷയവും ആഴത്തില്‍പഠിച്ചായിരുന്നു അവതരണം. ജനങ്ങളുടെ നാവായി മാറിയ വ്യക്തിത്വമായിരുന്നു പി.ടി.തോമസെന്ന് പികെ.കുഞ്ഞാലിക്കുട്ടി ഒാര്‍മിക്കുന്നു.
രണ്ടുതവണ തൊടുപുഴയെയും രണ്ടുതവണ തൃക്കാക്കരെയും പ്രതിനിധീകരിച്ചാണ് പി.ടി.തോമസ് നിയമസഭയിലെത്തിയത്. ഇനി പി.ടിയുട മണ്ഡലത്തെ പ്രതിനിധീകരിച്ച് ആര് നിയമസഭയിലെത്തുമെന്നത് യുഡിഎഫും എല്‍ഡിഎഫും മാത്രമല്ല, കേരളം മുഴുവനും ആകാംഷയോടെ ഉത്തരം കാത്തിരിക്കുന്ന രാഷ്ട്രീയ ചോദ്യമാണ്.