മുൻ ഡി.ജി.പി ആർ ശ്രീലേഖ മനോരമ ന്യൂസ് നേരേ ചൊവ്വയിൽ നടത്തിയ വെളിപ്പെടുത്തലുകൾക്ക് എതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. വനിത ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് പറയുന്ന ഡി. ഐ. ജി യുടെ പേര് ശ്രീലേഖ വെളിപ്പെടുത്തണമായിരുന്നു. അത് ചെയ്യാത്തതിനാൽ മുഴുവൻ ഉദ്യോഗസ്ഥരെയും ശ്രീലേഖ സംശയ നിഴലിലാക്കിയെന്ന് അസോസിയേഷൻ സെക്രട്ടറി സി. ആർ. ബിജു കുറ്റപ്പെടുത്തി. വനിത ഉദ്യോഗസ്ഥരെയും അപമാനിക്കുന്നതാണ് പ്രസ്താവന. അസോസിയേഷനുകൾക്കെതിരായ വിമർശനവും അടിസ്ഥാന രഹിതമാണ്. സ്ത്രീകൾ ചൂഷണം നേരിടുന്ന തൊഴിലിടമല്ല പൊലീസെന്നും സി. ആർ. ബിജു അവകാശപ്പെട്ടു.