നാട്ടിലെ മഹാ ഭൂരിഭാഗവും കക്ഷിഭേദമില്ലാതെ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട് സന്തോഷിക്കുമ്പോൾ സന്തോഷിക്കാൻ കഴിയാത്തവരെപ്പറ്റി പറയാത്തതാണ് നല്ലതെന്ന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 14 വരെ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മെയ് 20 ന് തിരുവനന്തപുരത്ത് വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കും. വിഡിയോ കാണാം.