മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കണക്കുകൾ ഉയരുമ്പോഴും മുന്നൊരുക്കങ്ങളില്ലാതെ കേരളം. പനി ബാധിച്ചെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും പരിശോധന കുറവായതിനാൽ സ്ഥിരീകരണമില്ല. പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിനാൽ രോഗവ്യാപനത്തിന്റെ യഥാർഥ സ്ഥിതിയും മറച്ചുവയ്ക്കപ്പെടുന്നു.
മാസ്കുൾപ്പെടെ കോവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.