alok-verma-r-sridhar-2

സില്‍വര്‍ ലൈന്‍ സംവാദത്തില്‍ അലോക് വര്‍മയും ആര്‍. ശ്രീധറും പങ്കെടുക്കില്ല. അലോക് വര്‍മ ചീഫ് സെക്രട്ടറിയെ നിലപാടറിയിച്ചു. ആര്‍. ശ്രീധര്‍ കെ റെയില്‍ കോര്‍പ്പറേഷനെയും നിലപാടറിയിച്ചു. സംവാദം പൊളിക്കാന്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് ആര്‍.ശ്രീധര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഉന്നതങ്ങളില്‍ നിന്ന് ഇടപെടലുണ്ടായി. ചീഫ് സെക്രട്ടറിയും ഇതില്‍പെട്ടുപോയ സ്ഥിതിയാണ്. കെ റെയിലുമായിട്ടല്ല, സര്‍ക്കാരുമായാണ് ചര്‍ച്ച വേണ്ടതെന്നും ആര്‍.ശ്രീധരന്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.