രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 3,688 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 50 പേർ മരിച്ചു. കഴിഞ്ഞ ദിവസത്തേതിലും 9% ശതമാനം വർധനയാണ് പ്രതിദിന രോഗബാധിതരിൽ ഉണ്ടായത്.
രോഗമുക്തി നിരക്ക് 98.74 % ആയി. രോഗബാധിതർ ഏറ്റവും കൂടുതൽ ഉള്ള ഡൽഹിയിൽ 1,607 പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു.