ഭാര്യയിൽ അസന്തുഷ്‍ടനെന്ന കാരണത്താൽ 24–കാരൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. മുകുന്ദ് നഗറിലുള്ള സമാധാൻ സാബ്‍ലേ എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഭാര്യക്ക് സാരി ശരിയായി ഉടുക്കാൻ കഴിയുന്നില്ലെന്നും ശരിയായി നടക്കാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നുമാണ് സമാധാന്റെ ആത്മഹത്യാക്കുറിപ്പിൽ കണ്ടതെന്ന് പൊലീസ് പറയുന്നു. തന്നേക്കാൾ ആറ് വയസ്സ് കൂടുതലുള്ള സ്ത്രീയെ ആറ് മാസം മുമ്പാണ് ഇയാൾ വിവാഹം ചെയ്തത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.