ഇന്ധനത്തിന് 30 രൂപ കൂട്ടിയിട്ട് എട്ടുരൂപ കുറച്ചത് വലിയ ഡിസ്കൗണ്ടായി കാണരുതെന്ന് ധനമന്ത്രി. കേന്ദ്രം കുറച്ചതിന് ആനുപാതികമായി മാത്രമല്ല സംസ്ഥാനം കുറച്ചതെന്ന് കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. 

പതിനെട്ട് തവണ കൂട്ടിയിട്ടാണ് ഉമ്മന്‍ ചാണ്ടി മൂന്നോ നാലോതവണ നികുതി കുറച്ചത്. ഇടതുസര്‍ക്കാര്‍ ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നും 2018ല്‍ കുറച്ചെന്നും ബാലഗോപാല്‍ വിശദീകരിച്ചു.