റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍  മറിച്ചുവില്‍ക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ കാസര്‍കോട്ട് സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍  170 ക്വിന്റല്‍  റേഷന്‍ സാധനങ്ങള്‍  ചന്തയില്‍ നിന്ന് പിടിച്ചെടുത്തു.  230 ചാക്ക് പുഴുക്കലരി, 65 ചാക്ക് പച്ചരി, 10 ചാക്ക് ചുവന്ന അരി, അഞ്ച് ചാക്ക് ഗോതമ്പ്, മൂന്ന് ചാക്ക് കടല എന്നിവയാണ് പിടിച്ചെടുത്തത്. ഓരോ ചാക്കും 50 കിലോ വീതമുള്ളതാണ്. 

 

കാസർകോട് നഗരഹൃദയത്തിൽ ഉദ്യോഗസ്ഥരുടെ മൂക്കിനുതാഴെ സ്ഥിതിചെയ്യുന്ന മാർക്കറ്റിലാണ് വ്യാപക റേഷൻ തിരിമറി അരങ്ങേറിയിരുന്നത് . പിടിച്ചെടുത്ത ധാന്യങ്ങൾക്ക് ഇതുവരെ ഉടമസ്ഥരാരും അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിട്ടില്ലെന്ന് ജില്ല സപ്ലൈ ഓഫിസർ മനോരമ ന്യൂസിനോട് പറഞ്ഞു.