സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. അതിജീവിതയ്ക്കൊപ്പമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തിരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടതെന്നും റിമ പറഞ്ഞു. വിഡിയോ കാണാം:
സിദ്ദീഖിന്റെ നിലപാട് ഇങ്ങനെ: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന് സിദ്ദിഖ് അതിജീവിതയുടെ നിലപാടിനെതിരെ രംഗത്ത്. അതിജീവിത തിരഞ്ഞെടുപ്പില്‍ മല്സരിക്കുന്നുണ്ടോ എന്നായിരുന്നു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കില്‍ ജഡ്ജിയെ വിശ്വാസമില്ലെങ്കില്‍ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാല്‍ മേല്‍ക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ് പറഞ്ഞു.