TAGS

 

വിദേശനാടുകളിലേക്കുള്ള വ്യാജ റിക്രൂട്മെന്റും തൊഴിൽ തട്ടിപ്പും തടയാൻ ഓപ്പറേഷൻ ശുഭയാത്രയെന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് നോർക്ക. പൊലീസുമായി സഹകരിച്ച് ഓപ്പറേഷൻ കുബേരയുടെ മാതൃകയിലായിരിക്കും ഓപറേഷൻ ശുഭയാത്രയെന്നു നോർക്ക റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പദ്ധതിയുടെ ആദ്യയോഗം മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഈ മാസം 14 നുചേരും. ലോകകേരള സഭയ്ക്കു മുന്നോടിയായി ദുബായിലെ മാധ്യമപ്രവർത്തകരുമായുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പദ്ധതിയെക്കുറിച്ചു വിശദീകരിച്ചത്.