KSEB

TAGS

വൈദ്യുതി ബോര്‍ഡില്‍ ഒഴിവുള്ള മീറ്റര്‍ റീഡര്‍ തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍. ഒന്നാം ഇടതുസര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധയില്‍ ഉള്‍പ്പെടുത്തി നാനൂറ്റി മുപ്പത്തിയാറ് മീറ്റര്‍ റീഡര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും ഇരുനൂറ്റി പതിനെട്ട് ഒഴികള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ബാക്കിയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അതിനിടെ മീറ്റര്‍ റീഡര്‍ തസ്തികതന്നെ വേണ്ടെന്ന നിലപാടിലാണ് വൈദ്യുതി ബോര്‍ഡ്.

  

രണ്ടുമാസത്തിലൊരിക്കല്‍ വീട്ടില്‍ വന്ന് വൈദ്യുതി ഉപയോഗം നോക്കി ബില്‍ നല്‍കുന്നതിനോടൊപ്പം വൈദ്യതി മീറ്ററിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നവര്‍ കൂടിയാണ് മീറ്റര്‍ റീഡര്‍മാര്‍. പ്രായമായവര്‍ മാത്രം താമസിക്കുന്ന വീടുകളില്‍ മീറ്റര്‍ റീഡര്‍മാരുടെ സേവനം വളരെ സഹായവുമാണ്. 2016 ല്‍ പരീക്ഷനടത്തി 2021 മാര്‍ച്ച് 19 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ 600 പേര്‍ ഉള്‍പ്പെട്ടു. ഇതില്‍ 436 പേരെ നിയമിക്കാന്‍ 2020 ഒക്ടോബര്‍ 9ന ്  ചേര്‍ന്ന ഫുള്‍ബോര്‍ഡ് യോഗം തീരുമാനിച്ചു. 218 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ എഴുപത്തിയൊന്നുപേര്‍ ജോലിക്ക് കയറിയില്ല.

  

അതിനിടെ വൈദ്യുതി ബോര്‍ഡിന്റെ പരിഷ്കരിച്ച കമ്പനിസേവനച്ചട്ടങ്ങളില്‍ മീറ്റര്‍ റീഡര്‍ തസ്തികയെക്കുറിച്ച് പരാമര്‍ശമില്ല. കാലക്രമേണ ഇല്ലാതാകുന്ന തസ്തികകളില്‍ ഇതും ഉള്‍പ്പെടുമെന്നാണ് സൂചന.