നടി ആക്രമണക്കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണക്കോടതി തള്ളി. വിശദമായ വാദം കേട്ടശേഷമാണ് വിചാരണക്കോടതി ഹര്‍ജി തള്ളിയത്. നടി ആക്രമണക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് പ്രതിയാണെന്നും, സാക്ഷികളെ സ്വാധീനിക്കാനും, തെളിവ് നശിപ്പിക്കാനും ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
ഫോണ്‍ രേഖകളും, ശബ്ദ രേഖകളും തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചശേഷമാണ് കോടതി നടപടി. വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.