TAGS

വൈദ്യുതി ബോര്‍ഡില്‍ ഉയര്‍ന്ന തസ്തികകളില്‍ ദിവസവേതനത്തില്‍ കരാര്‍ നിയമനത്തിന് ഉത്തരവ്. എസ്കിക്യുട്ടിവ് എന്‍ജിനീയര്‍ തസ്തികകയ്ക്കും അതിന് മുകളിലുമുള്ള  സുപ്രധാന പദവികളിലാണ്. കണ്‍സള്‍ട്ടന്റ‌് എന്നപേരില്‍ നിയമിക്കുന്നത്. സ്ഥിരംജോലിയുടെ സ്വഭാവമുള്ളയിടങ്ങളില്‍ കരാര്‍ നിയമനം പാടില്ലെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് ഉത്തരവ് എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന്.

പ്രത്യേക വൈദഗ്ദ്ധ്യം വേണ്ട പദ്ധതികള്‍ക്കാണ് എന്‍ജിനീയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ എടുക്കാന്‍ പോകുന്നത്. പ്രോജക്ട് ഇന്‍വെസ്റ്റിഗേഷന്‍, സങ്കീര്‍ണമായ ജലവൈദ്യുതി ഉല്‍പാദനം, പ്രസരണം, സബ്സ്റ്റേഷന്‍, സുരക്ഷ –നിയന്ത്രണ പ്രവൃത്തികള്‍, അടിന്തര പരിപാലനം തുടങ്ങിയ മേഖലകളിലാണ് വിരമിച്ച ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി കരാര്‍ നിയനം നല്‍കുന്നത്. സീനിയര്‍ കണ്‍സട്ടന്റ് തസ്തികയ്ക്ക്  എക്സിക്യുട്ടിവ് എന്‍ജിനീയര്‍ തസ്തികയിലോ അല്ലെങ്കില്‍ അതിന് തത്തുല്യ തസ്തികകളിലോ അതിന് മുകളിലുള്ള തസ്തികളിലോ കുറഞ്ഞത് അഞ്ചുവര്‍ഷം സേവനഷഠിച്ചവരായിരിക്കണം. ഇവര്‍ക്ക് പ്രതിദിനം 5000 രൂപയാണ് വേതനം. കണ്‍സള്‍റ്റന്റ് തസ്തികയ്ക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ എക്സിക്യുട്ടിവ് എന്‍ജിനീയര്‍ വരെയുള്ള തസ്തികളില്‍ ജോലിചെയ്തവരെയാണ് പരിഗണിക്കുക. വേതനം പ്രതിദിനം 3000 രൂപ. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കഴിഞ്ഞമാസം 27 ന് ചേര്‍ന്ന ഫുള്‍ബോര്‍ഡ് യോഗമാണ് അംഗീകാരം നല്‍കിയത്. കുറ‍ഞ്ഞത് 30 ദിവസമെങ്കില്‍ നിയമനം നല്‍കണം. ഡറക്ടര്‍ ബോര്‍ഡിന്റെ അംഗീരമുണ്ടെങ്കില്‍ രണ്ടുമാസംവരെ നീട്ടാം. 2026നകം ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതിനാലാണ് ഇത്തരമൊരുസംവിധാനമെന്നു ഉത്തരവില്‍ പറയുന്നു. ഇങ്ങനെ നിയമനം നല്‍കുന്നവര്‍ക്ക് ഇന്‍ഷുറന്‍സോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമാകില്ല.  

ഉയര്‍ന്ന കരാര്‍ നിയമനം വരുന്നത് ഉദ്യോഗസ്ഥരുടെ പ്രമോഷൻ സാധ്യതകളെയും ബാധിക്കും. വൈദ്യുതിബോര്‍ഡ് ആവശ്യപ്പെട്ട തസ്തികകളില്‍ 3050 എണ്ണം റഗുലേറ്ററി കമ്മിഷന്‍ വെട്ടിക്കുറച്ച് ഉത്തരവായിരിന്നു. അതിന് തൊട്ടുമുമ്പാണ് കരാര്‍ നിയമനം അനുവദിച്ചുള്ള ഉത്തരവ് വന്നത്. ജീവനക്കാരുടെ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നെങ്കിലും പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.