kunchako
എന്നാ താന്‍ കേസുകൊട് എന്ന ചിത്രത്തെ സംബന്ധിച്ച എല്ലാ തെറ്റിദ്ധാരണകളും മാറിയതായി അറിയുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബന്‍. ഇതു കണ്ട് കൂടുതല്‍ സന്തോഷം. സിനിമയുടെ പരസ്യം കണ്ട് ആദ്യം ചിരിച്ചു. സിനിമ എന്തെന്ന് അറിയാതെയുള്ള ആക്രമണമാണ് നടന്നതെന്നും മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റില്‍ അദ്ദേഹം പറഞ്ഞു‍. വിവാദത്തിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. വിഷയത്തെ മന്ത്രി അതിന്റെ സ്പിരിറ്റില്‍ മാത്രമാണ് എടുത്തത്. കുഴി എന്ന പരസ്യവാചകത്തിലൂടെ മുതലെടുപ്പിന് ശ്രമിച്ചതല്ലെന്ന് സംവിധായകനും പറ‍ഞ്ഞു.