v-sivankutty-ep-jayarajan-1

നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള അഞ്ചുപ്രതികളേയും കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു മറുപടി. കോടതിയില്‍ ഹാജരാകാതിരുന്ന ഇ.പി.ജയരാജന്‍ അസുഖമാണെന്നു കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. 26 ന് ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു. അതേസമയം അന്നേ ദിവസം കെ.കെ. ലതികയെ ആക്രമിച്ചെന്ന കേസില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ എ.ടി.ജോര്‍ജിനും എം.എ.വാഹിദിനും കോടതി വാറന്‍റ് പുറപ്പെടുവിച്ചു

 

മന്ത്രി വി.ശിവന്‍കുട്ടി, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍ എന്നീ അഞ്ചു പ്രതികളാണ് കോടതിയില്‍ ഹാജരായത്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും മന്ത്രിയുള്‍പ്പെടെയുള്ള അഞ്ചുപേരും കുറ്റം നിഷേധിച്ചു. അന്വേഷണസംഘം ഹാാജരാക്കിയ ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ വേണമെന്നു പ്രതിഭാഗം കോടതിയില്‍ അവശ്യപ്പെട്ടു. പ്രതികള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു പ്രോസിക്യൂഷനും നിലപാടെടുത്തതോടെ പത്തു ദിവസത്തിനകം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഹാജരാകാതിരുന്ന ഇ.പി.ജയരാജന്‍ അസുഖമാണെന്നു കാണിച്ച്അഭിഭാഷകന്‍ മുഖേന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. കേസ് പരിഗണിക്കുന്ന 26 നു ഹാജരാകണമെന്നു ജയരാജനു നിര്‍ദേശം നല്‍കി. ജയരാജനെക്കൂടി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാകും വിചാരണ തീയതി പ്രഖ്യാപിക്കുക. മന്ത്രി വി.ശിവന്‍കുട്ടി ഒഴികെയുള്ള നാലു പ്രതികളും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെയാണ് കോടതിക്കുള്ളിലെത്തിയത്. കേസില്‍ ഇനിയും നിയമനടപടികവുണ്ടാകുമെന്ന സൂചന നല്‍കികൊണ്ടാണ് ശിവന്‍കുട്ടി കോടതിക്കുള്ളിലേക്ക് 

 

പുറത്തിറങ്ങിയ വി. ശിവന്‍കുട്ടി മാധ്യമപ്രവര്‍ത്തകരെ കണ്ടില്ല. 2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടു ലക്ഷത്തി ഇരുപത്തി മൂവായിരം  രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്.